പാർക്കിൻസൺസ് ലോ



നമുക്ക് ഒരു ജോലി ചെയ്യാൻ 10 ദിവസം സമയം കിട്ടി എന്ന് കരുതുക. സത്യത്തിൽ ആ ജോലി ചെയ്യാൻ 2 മണിക്കൂർ മതി. നമ്മൾ എന്ത് ചെയ്യും? ആദ്യത്തെ 9 ദിവസവും നമ്മൾ തിരിഞ്ഞു നോക്കില്ല. പത്താമത്തെ ദിവസം, അവസാന നിമിഷം ഇരുന്നാണ് നമ്മൾ അത് തീർക്കുക. ഇതിനെ വെറും 'മടി' (Procrastination) എന്ന് വിളിച്ച് തള്ളാൻ വരട്ടെ. ഇതിന് പിന്നിലൊരു നിയമമുണ്ട്.

പാർക്കിൻസൺസ് ലോ (Parkinson’s Law) 

സിറിൽ നോർത്ത്‌കോട്ട് പാർക്കിൻസൺ എന്ന ചരിത്രകാരൻ പറഞ്ഞ നിയമമാണിത്: "നമുക്ക് അനുവദിച്ചിരിക്കുന്ന സമയം മുഴുവൻ തീരുന്നത് വരെ നമ്മുടെ ജോലി നീണ്ടുപോകും." (Work expands to fill the time available for its completion).

നിങ്ങൾക്ക് ഒരു പ്രോജക്റ്റ് തീർക്കാൻ ഒരാഴ്ചയുണ്ടെങ്കിൽ, നിങ്ങളുടെ മനസ്സ് ആ പ്രോജക്റ്റിനെ "ഒരാഴ്ചത്തെ പണിയുള്ള" വലിയ സംഭവമായി വലുതാക്കും. അതേ പ്രോജക്റ്റ് തീർക്കാൻ നാളെ വരെ സമയം ഉള്ളൂ എങ്കിൽ, നിങ്ങളുടെ മനസ്സ് ഫോക്കസ് ചെയ്യും, അനാവശ്യ കാര്യങ്ങൾ ഒഴിവാക്കും, കൃത്യം സമയത്ത് തീർക്കും.

സമയം കൂടുതൽ കിട്ടുന്നത് എപ്പോഴും നല്ലതല്ല. അത് നമ്മളെ മടിയന്മാരാക്കും. നിങ്ങൾക്ക് ഒരു കാര്യം ചെയ്യാൻ ഒരാഴ്ച സമയമുണ്ടെങ്കിൽ, സ്വയം പറയുക: "ഇത് എനിക്ക് 2 ദിവസത്തിനുള്ളിൽ തീർക്കണം." സ്വയം ഒരു 'കൃത്രിമ ഡെഡ്‌ലൈൻ' (Artificial Deadline) വെക്കുക. അങ്ങനെയാണെങ്കിൽ ബാക്കി 5 ദിവസം നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റ് കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കാമല്ലോ.

സമയം ഒരു റബ്ബർ ബാൻഡ് പോലെയാണ്. നമ്മൾ വലിക്കുന്നതിനനുസരിച്ച് അത് നീളും.

വളരെ പുതിയ വളരെ പഴയ